Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : City Scheme

Alappuzha

അ​മൃ​ത് ന​ഗ​രം പ​ദ്ധ​തി​യി​ൽ കോ​ട്ട​യ​വും

കോ​​ട്ട​​യം: ന​​ഗ​​ര​​ങ്ങ​​ളി​​ലെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ള്‍ മെ​​ച്ച​​പ്പെ​​ടു​​ത്തി ആ​​ധു​​നി​​ക മു​​ഖം ന​​ല്‍​കു​​ന്ന കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ പ​​ദ്ധ​​തി അ​​മൃ​​ത് -2 ​ല്‍ ​കോ​​ട്ട​​യം ന​​ഗ​​ര​​വും. ന​​ഗ​​ര​​ത്തി​ന്‍റെ എ​​ല്ലാം ഭാ​​ഗ​​ങ്ങ​​ളെ​​യും ഉ​​ള്‍​പ്പെ​​ടു​​ത്തി സ​​മ​​ഗ്ര വി​​ക​​സ​​ന​​മാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​തി​​നാ​​യി മാ​​സ്റ്റ​​ര്‍ പ്ലാ​​ന്‍ ത​​യാ​​റാ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​ലാ​​ണ് ന​​ഗ​​ര​​സ​​ഭ. ‍ 50,000 ന് ​​മു​​ക​​ളി​​ല്‍ ജ​​ന​​ങ്ങ​​ള്‍ താ​​മ​​സി​​ക്കു​​ന്ന ന​​ഗ​​ര​​ങ്ങ​​ള്‍​ക്കാ​​ണ് അ​​മൃ​​ത്പ​​ദ്ധ​​തി സ​​ഹാ​​യം ന​​ല്‍​കു​​ന്ന​​ത്. അ​​മൃ​​ത് -2 ല്‍ 39 ​​ന​​ഗ​​ര​​ങ്ങ​​ളാ​​ണു​​ള്ള​​ത്.

ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ അ​​ധ്യ​​ക്ഷ​​നും സെ​​ക്ര​​ട്ട​​റി, എ​​ന്‍​ജി​​നി​​യ​​ര്‍, ന​​ഗ​​ര​​വി​​ക​​സ​​ന പ്രാ​​വീ​​ണ്യ​​മു​​ള്ള അം​​ഗ​​ങ്ങ​​ളു​​ള്‍​പ്പെ​​ടെ പ​​ത്തം​​ഗ ക​​മ്മി​​റ്റി ഇ​​തി​​നാ​​യു​​ള്ള പ്ലാ​​ന്‍ ത​​യാ​​റാ​​ക്കാ​​ന്‍ രൂ​​പീ​​ക​​രി​​ക്കും. പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന ന​​ഗ​​ര​​ങ്ങ​​ളി​​ലെ കു​​ടി​​വെ​​ള്ള വി​​ത​​ര​​ണം, മ​​ലി​​ന​​ജ​​ല സം​​സ്‌​​ക​​ര​​ണം, ഹ​​രി​​ത ഇ​​ട​​ങ്ങ​​ളു​​ടെ നി​​ര്‍​മാ​​ണം, സു​​സ്ഥി​​ര ന​​ഗ​​ര ഗ​​താ​​ഗ​​തം എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള അ​​ടി​​സ്ഥാ​​ന​സൗ​​ക​​ര്യ മേ​​ഖ​​ല​​ക​​ളി​​ലാ​​കും പ്ര​​ധാ​​ന​​മാ​​യും വി​​ക​​സ​​നം ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. മൃ​​ഗ സം​​ര​​ക്ഷ​​ണം, വ്യ​​വ​​സാ​​യം, കാ​​യി​​ക​​വി​​നോ​​ദം, വാ​​ണി​​ജ്യം എ​​ന്നി​​ങ്ങ​​നെ ജ​​ന​​ക്ഷേ​​മ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നി​​ല്‍​ക്കു​​ന്ന മേ​​ഖ​​ല​​ക​​ളി​​ലും ആ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളും വി​​ക​​സ​​ന​​വും ഇ​​തി​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​പ്പാ​​ക്കും. ഇ​​ത്ത​ര​ത്തി​ൽ ന​​ഗ​​ര​​ങ്ങ​​ളു​​ടെ മു​​ഖ​​ച്ഛാ​​യ മാ​​റ്റി ആ​​ധു​​നി​​ക​​ത​​യും സൗ​​ക​​ര്യ​​ങ്ങ​​ളും ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​നാ​​യി കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ സാ​​മ്പ​​ത്തി​​ക പി​​ന്തു​​ണ​​യാ​​ണ് ന​​ല്‍​കു​​ന്ന​​ത്.

ന​​ഗ​​ര​​ത്തി​​ന്‍റെ സ​​മ​​ഗ്ര വി​​ക​​സ​​ന​​ത്തി​​നാ​​യി ന​​ഗ​​ര​​സ​​ഭ​​യു​​ടെ മാ​​സ്റ്റ​​ര്‍ പ്ലാ​​ന്‍ പു​​തു​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. ഡി​​പി​​ആ​​ര്‍ ത​​യാ​​റാ​​ക്കി ന​​ല്‍​കു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ചാ​​ണ് അ​​മൃ​​ത് പ​​ദ്ധ​​തി​​യി​​ലു​​ള്‍​പ്പെ​​ടു​​ന്ന ന​​ഗ​​ര​​ങ്ങ​​ള്‍​ക്ക് അ​​ര്‍​ബ​​ന്‍ ച​​ല​​ഞ്ച് ഫ​​ണ്ടി​​ലൂ​​ടെ സാ​​മ്പ​​ത്തി​​ക പി​​ന്തു​​ണ ന​​ല്‍​കു​​ന്ന​​ത്. പ​​ദ്ധ​​തി​​യി​​ലൂ​​ടെ തി​​രു​​ന​​ക്ക​​ര, ക​​ഞ്ഞി​​ക്കു​​ഴി, നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യം തു​​ട​​ങ്ങി​​യ ന​​ഗ​​ര​​ത്തി​​ലെ പ്ര​​ധാ​​ന ഇ​​ട​​ങ്ങ​​ളെ​​ല്ലാം ന​​വീ​​ക​​രി​​ച്ച് ആ​​ധു​​നി​​ക മു​​ഖം ന​​ല്‍​കു​​മെ​​ന്ന് ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍ പ​​റ​​ഞ്ഞു.

Latest News

Corehub Up